മാലിന്യത്തിൽ നിന്ന് ദുബായ് വിദ്യാർത്ഥികൾ നിർമ്മിച്ച ​ഗൗണുകൾ അന്താരാഷ്ട്ര തലത്തിലേക്ക്

Date:

Share post:

മാലിന്യത്തിൽ നിന്ന് ഫാഷനബിൾ വസ്ത്രം തയ്യാറാക്കിയ മൂന്ന് ദുബായ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര റീസൈക്ലിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ലണ്ടനിലെ ജങ്ക് കൗച്ചർ വേൾഡ് ഫൈനൽസിൽ തങ്ങളുടെ തനതായ ഡ്രസ് ഡിസൈനായ ‘കാൻഡിലിഷ്യസ്’ അവതരിപ്പിക്കാൻ ഇടം നേടിയിരിക്കുകയാണ് സ്വിസ് ഇന്റർനാഷണൽ സ്‌കൂൾ ദുബായിലെ (എസ്‌ഐഎസ്‌ഡി) ഗ്രേഡ് 8 വിദ്യാർത്ഥികൾ.

വയലറ്റ്, സച്ച, മിയ എന്നിവർ 13-നും 14-നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. പാസ്ത പാക്കേജിംഗ്, ചിപ്പ് ബാഗുകൾ, ഫുഡ് ലേബലുകൾ, പോപ്‌സിക്കിൾ സ്റ്റിക്കുകൾ എന്നിങ്ങനെ വലിച്ചെറിയുന്ന മാലിന്യം വ്യത്തിയാക്കിയെടുത്താണ് ഇവർ മനോഹരമായ ​ഗൗണുകൾ തീർത്തിരിക്കുന്നത്.

ദിവസവും നിരവധി പാക്കേജുചെയ്ത ഭക്ഷണങ്ങളാണ് ഉത്പാദിപ്പിക്കുന്നത്, ആ പൊതികളെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇന്നത്തെ മലിനീകരണത്തിന്റെ ആഘാതം വളരെ വലുതാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കും മാലിന്യങ്ങൾ, ഇത്തരമൊരു സന്ദർഭത്തിൽ നിന്നാണ് ഞങ്ങൾ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്നാണ് വി​ദ്യാർത്ഥികൾ പറയുന്നത്. 13 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികളെ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ആഗോള റീസൈക്കിൾ ഫാഷൻ മത്സരമാണ് ജങ്ക് കൗച്ചർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...