പ്രചാരത്തിലുള്ള 500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പദ്ധതിയില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ്. 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് ആർബിഐ ഗവർണറുടെ വിശദീകരണം. പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ദാസ് പറഞ്ഞു. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.82 ലക്ഷം കോടി രൂപയാണ്.
500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ 1,000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആർബിഐ ആലോചിക്കുന്നില്ല. ഊഹക്കച്ചവടങ്ങൾ നടത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും, 2024 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം ദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
‘2000 രൂപ നോട്ടുകളുടെ ആകെ 3.62 ലക്ഷം കോടി രൂപ പ്രചാരത്തിലുണ്ടായിരുന്നു. പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ തിരിച്ചെത്തി. ഇത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണ്.