ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഒമാൻ പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി

Date:

Share post:

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിയമങ്ങൾ പബ്ലിക് സർവിസ് അതോറിറ്റി പുറത്തിറക്കി. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം നേടിയിരിക്കണം. പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാർ കൊണ്ടുവന്നത്.

അതേസമയം ഇലക്ട്രോണിക് വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വാറ്റ് ഒഴിവാക്കുന്നത് അടക്കമുള്ള നിരവധി നടപടികൾ സർക്കാർ എടുത്ത് കഴിഞ്ഞുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാപനത്തിന്‍റെ ആവശ്യമായ വിവരങ്ങൾ വൈദ്യുതി വിതരണ കമ്പനിക്ക് സമർപ്പിച്ച ശേഷം മാത്രമേ കമ്പനി അംഗീകാരം നൽകുകയുള്ളു.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കും. തുടർന്ന് വാഹനങ്ങളുടെ ഇനം, വിഭാഗം എന്നിവ അനുസരിച്ച് നിയമാനുസൃതമായി നിജപ്പെടുത്തുകയും വേണം. അതേസമയം വൈദ്യുതി ചാർജിങ് പോയൻറുകളിലെ നിരക്കുകൾ അധികൃതരുടെ നിയമാനുസൃത താരിഫ് അനുസരിച്ചായിരിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സ്വകാര്യ ഇലക്ട്രിക് ചാർജിങ് പോയൻറുകൾ നടത്തുന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം സ്ഥലം ഉടമയ്ക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....