ദുബായ് വേൾഡ് എക്പോയുടെ സ്മരണികകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. പേനമുതല്‍ ബഗി കാറുകൾവരെ വില്‍പ്പനയ്ക്കുണ്ട്. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ ടി.വി.ജി വെയര്‍ഹൗസിലാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന മേള സംഘടിപ്പിച്ചിട്ടുളളത്.
എക്സപോ പാസ്പോര്ട്ടുകൾ, നാണയങ്ങൾ, ടീഷര്‍ട്സ്, എക്സ്പോ ലോഗോ പതിപ്പിച്ച തൊപ്പി, പാവകകൾ, കീചെയിന്‍, ഷൂസ് തുടങ്ങി നിരവധി സാധനങ്ങളാണ് വില്‍പ്പനയ്ക്കുളളത്. എക്പോ സെന്ററില്‍ ഉപയോഗിച്ചിരുന്ന ബഗി വാഹനങ്ങളും വീല്‍ ചെയറുകളും ശേഖരത്തിലുണ്ട്. പവലിയനുകൾ അലങ്കരിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും സ്വന്തമാക്കാം.
നാണയങ്ങളും തൊപ്പികളും അടക്കം എക്സ്പോ സെന്ററിലെ ഷോപ്പുകളില്‍ ലഭ്യമായിരുന്ന സാധനങ്ങളും ലഭ്യമാകും. വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളില്‍ നിന്ന് ലഭ്യമായ അപൂര്‍വ്വ വസ്തുക്കളും വില്‍പ്പനയ്ക്കുണ്ട്. 50 ദിര്‍ഹം മുതല്‍ ലക്ഷങ്ങൾ വിലമതിയ്ക്കുന്നവയാണ് മിക്കവയും. 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കല്‍..