സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യകഥാപാത്രത്തിലെത്തിയ ഹോം അവഗണിക്കപ്പെട്ടതിനെക്കുറിച്ച് വിവാദം ഉയർന്നിരുന്നു. ജൂറി ഹോം മുഴുവൻ കണ്ടുകാണില്ല എന്ന നടൻ ഇന്ദ്രൻസിന്റെ ആരോപണം നിഷേധിച്ച് സിനിമ അവാർഡ് ജൂറി ചെയർമാൻ സയ്യിദ് മിർസ രംഗത്തെത്തി. ഇന്ദ്രൻസിന്റെ ആരോപണം ശരിയല്ലെന്നും സിനിമ മുഴുവനായും കണ്ടെന്നും സയ്യിദ് മിർസ പറഞ്ഞു.
പുരസ്കാരം ലഭിക്കാത്തെ പോയ ഹോം എന്ന ചിത്രത്തിനും നടൻ ഇന്ദ്രൻസിനും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയുമായി ആരാധകരെത്തിയിരുന്നു.
വിജയ് ബാബു നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിട്ടും പരിഗണിക്കപ്പെട്ടില്ല എന്നത് വിഷമമായെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
നിർമാതാവ് വിജയ് ബാബു ലൈംഗികാതിക്രമക്കേസിൽ പ്രതിയായതിനാലാണ് സിനിമയെ ഒഴിവാക്കിയെന്നാണ് വിവാദം. ഇതേപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ ഇത് അറിഞ്ഞിട്ടില്ല എന്നായിരുന്നു ജൂറി ചെയർമാൻ സയ്യിദ് അഖ്തർ മിർസയുടെ പ്രതികരണം.