2023 ജൂൺ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില യുഎഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരിക്കും വില. മെയ് മാസത്തിൽ ഇത് 3.16 ദിർഹമായിരുന്നു. അതേസമയം സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.84 ദിർഹമാണ്. കഴിഞ്ഞ മാസം 3.05 ദിർഹമായിരുന്നു.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.76 ദിർഹമാണ് പുതുക്കിയ വില. മെയ് മാസത്തിൽ ലിറ്ററിന് 2.97 ദിർഹമായിരുന്നു. കഴിഞ്ഞ മാസം 3.03 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.68 ദിർഹം ജൂണിൽ ഈടാക്കും. തുടർച്ചയായി രണ്ട് മാസത്തെ വർദ്ധനയ്ക്ക് ശേഷം മെയ് മാസത്തിൽ ഇന്ധന വില കമ്മീഷൻ ലിറ്ററിന് എട്ട് ഫിൽസ് കുറച്ചാണ് നിരക്ക് കുറച്ചത്.
ഏപ്രിൽ 30നാണ് യുഎഇ മെയ് മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നേരിയ തോതിൽ വില കുറച്ചതിനെ തുടർന്ന് ഇന്ധനവില കമ്മിറ്റി സൂപ്പർ 98, സ്പെഷ്യൽ 95 എന്നിവയുടെ നിരക്ക് ലിറ്ററിന് 15 ഫിൽസ് വർധിപ്പിച്ചിട്ടുണ്ട്.