ഒമാൻ-ഫ്രാൻസ് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിൽ വച്ചായിരുന്നു ചർച്ച. രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ, സാമ്പത്തിക-നിക്ഷേപ പങ്കാളിത്തം, വിശാലവും കൂടുതൽ സമഗ്രവുമായ തലത്തിലേക്ക് സാംസ്കാരികവും ശാസ്ത്രീയവുമായ വിനിമയം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ചർച്ചയുടെ ലക്ഷ്യങ്ങൾ.
ഒമാൻ പക്ഷത്തെ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും ഫ്രഞ്ച് പക്ഷത്തെ യൂറോപ്പിനും വിദേശകാര്യ മന്ത്രാലയത്തിനുമുള്ള സെക്രട്ടറി ജനറൽ ആൻ മേരി ഡെസ്കോട്ടുമായിരുന്നു ചർച്ചയിൽ നയിച്ചിരുന്നത്. പൊതുവായി ആശങ്ക നിലനിൽക്കുന്ന നിലവിലെ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും വീക്ഷണങ്ങൾ കൈമാറി.
സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്ന വിധത്തിൽ എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും അടിവരയിട്ട് പറഞ്ഞു. കൂടാതെ ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി, നോർത്ത് ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പാട്രിക് ഡോറെലുമായും കൂടിക്കാഴ്ച നടത്തി.