രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്പോർട്ട് അനുവദിച്ചു. ഡൽഹി കോടതിയുടേതാണ് ഉത്തരവ്. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്കുള്ള എൻഒസിക്ക് അപേക്ഷിച്ചത്. പാസ്പോർട്ട് അനുവദിക്കാൻ എതിർപ്പില്ല രേഖ (എൻഒസി) അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്. എന്നാൽ മൂന്ന് വര്‍ഷത്തേക്ക് മാത്രമാണ് അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് വൈഭവ് മേത്ത എന്‍ഒസി അനുവദിച്ചത്.
മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വീണ്ടും എന്‍ഒസിക്കായി രാഹുലിന് കോടതിയെ സമീപിക്കേണ്ടിവരും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായതിനാലാണ് രാഹുല്‍ എന്‍ഒസിക്കായി അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം രാഹുലിന്റെ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
രാഹുലിനെ വിദേശത്തുപോകാന്‍ അനുവദിച്ചാല്‍ കേസിലെ അന്വേഷണത്തിന് തടസമാകുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ യാത്ര ചെയ്യൽ മൗലികാവശമാണെന്നും രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ വിലക്കേർപ്പെടുത്തുന്നതിന് കോടതിക്ക് കഴിയില്ലെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.