ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ സുരക്ഷാ മാർഗങ്ങളില്ലാതെ സാധാരണക്കാരനെപ്പോലെ റോഡിൽ കാണാൻ സാധിക്കുമോ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ്. കാവൽക്കാരോ റോഡ് ബ്ലോക്കുകളോ പ്രോട്ടോക്കോളോ ഇല്ലാതെ നിരത്തിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
No guards …
No protocols …
No roadblocks ….
UAE President Sheikh Mohamed bin Zayed walking on a street like any other person … this how safe the UAE is … this is how humble my President is ! 🙏🏼
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) May 24, 2023
തന്റെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ, കൂടെയുള്ള വ്യക്തിയുമായി സംസാരിച്ചുകൊണ്ട് നിസാരമായി നടന്നുനീങ്ങുന്ന ഷെയ്ഖ് മുഹമ്മദിന്റെ വീഡിയോ അതുവഴി കടന്നുപോയ ഒരു വ്യക്തിയാണ് പകർത്തിയത്. വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ പ്രീയപ്പെട്ട പ്രസിഡൻ്റിന് സ്നേഹാന്വേഷണങ്ങളുമായി എത്തിയത്.
ഒറ്റനോട്ടത്തിൽ പ്രസിഡന്റിനെ തിരിച്ചറിയാൻ സാധിക്കില്ല. അത്തരത്തിൽ പ്രതീക്ഷിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പദവിയോ സ്ഥാനമാനങ്ങളോ വകവെക്കാതെ ജനങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് മുഹമ്മദ്.