‘യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം’, ഗോസിപ്പുകൾക്ക്‌ എതിരെ ആദ്യമായി പ്രതികരിച്ച് കീർത്തി സുരേഷ് 

Date:

Share post:

നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാർത്തകൾ എന്നും ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാർത്തയാണ്. ഇപ്പോഴിതാ ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതിന് പിന്നാലെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കീർത്തി പ്രതികരിച്ചു.

‘സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ല. ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം എന്നാണ് കീർത്തി സുരേഷ് ട്വീറ്റ് ചെയ്തത്. താരത്തിന്റെ പേരില്‍ ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുൻപും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

നാനി നായകനായ ‘ദസറ’യാണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ് കീർത്തിയുടെ പുതിയ പ്രൊജക്ട്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയപ്പെടുന്ന മാമന്നനിൽ വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അജിത് നായകനായ ‘വേതാളം’ സിനിമയുടെ റീമേക്ക്‌ ചിത്രം ‘ഭോല ശങ്കർ’ എന്ന തെലുങ്ക് ചിത്രത്തിലും കീർത്തി അഭിനയിക്കുന്നുണ്ട്. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകൻ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...