ഒരിക്കൽകൂടി നോട്ട് നിരോധനം നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ. ഇക്കുറി 2000 രൂപയുടെ നോട്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2016 സെപ്റ്റംബർ 8ന് 500,1000 രൂപാ നോട്ടുകൾ നിരോധിച്ചതിന് സമാനമായ വേഗത്തിലല്ല 2000 രൂപയുടെ നിരോധനം നടപ്പാക്കുന്നതെന്ന് മാത്രം. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും അനുവാദമുണ്ട്. എന്നാൽ ഒരേ സമയം 10 നോട്ടുകളിൽ കൂടുതൽ മാറാൻ കഴിയില്ല.
പ്രധാനകാര്യങ്ങൾ
1. 2000 നോട്ട് നിലവിൽ വന്നത് 2016ലെ
നോട്ട് നിരോധനത്തിന് ശേഷം
2. വിപണിയിലുളളത് 3.62 ലക്ഷം കോടി രൂപ
മൂല്യമുളള 2000 രൂപ നോട്ടുകൾ, രാജ്യത്ത് നിലവിലുളള
2000 നോട്ടുകളെ എണ്ണം 181 കോടി
3. 2000 നോട്ടിൻ്റെ അച്ചടി 2017 നിർത്തിവച്ച് ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി.
4.നിരോധനം സാധാരണക്കാരെ
ബാധിക്കില്ലെന്ന് റിസർബാങ്ക് വിശദീകരണം
5. ഇതോടരാജ്യത്തെ ഉയർന്ന നോട്ട് 500 രൂപയുടേതായി മാറും
6. 1000 നോട്ട് തിരികെ വരാൻ സാധ്യത
7.നിരോധനം സമ്പദ് വ്യവസ്ഥയുടെ
വിശ്വാസ്യത തകർക്കുമെന്ന് വിമർശനം.
8.വിശദ പഠനമില്ലാത്ത തീരുമാനമെന്നും വിദഗ്ദ്ധർ
9. ആദ്യ നോട്ടുനിരോധനം പോലെ വാഗ്ദാനങ്ങൾ
പാഴാകാൻ സാധ്യതയെന്നും വിഗദ്ധർ
10. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കും
രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് തടയിടാനാകുമെന്നും തീവ്രവാദപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും ഇല്ലാതാക്കാനാകുമെന്നുമാണ് 2016ൽ മോദി പറഞ്ഞത്. എന്നാല്‍പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടന്നില്ലെന്നും നോട്ടുനിരോധനത്തിൻ്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. അതേസമയം 2016 ലെ നോട്ടുനിരോധനം സർക്കാറിൻ്റെ വിവേകമാണെന്നും നീക്കത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു