യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയിൽ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെയ്ക്കാറുണ്ട്.
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിലുള്ള പരിക്രമണ ലബോറട്ടറിയിൽ നിന്ന് ബഹ്റൈനിന്റെയും ഖത്തറിന്റെയും ചിത്രങ്ങളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
ഖത്തറിനു മുകളിലൂടെ മേഘങ്ങൾ വീശിയടിക്കുന്നതും ശാന്തമായ ബഹ്റൈനമാണ് ചിത്രത്തിൽ ഉള്ളത്. രണ്ട് രാജ്യങ്ങളെയും “ഗൾഫിന്റെ ഹൃദയത്തിൽ തിളങ്ങുന്ന രണ്ട് മുത്തുകൾ” എന്നാണ് വിശേഷിപ്പിച്ചത് സുൽത്താൻ ഇരു രാജ്യങ്ങളെയും വിശേഷിപ്പിച്ചിരിക്കുന്നത്. വരും തലമുറകളിലേക്ക് നമുക്കെല്ലാവർക്കും ഒരുമിച്ച് പുരോഗതിയും അഭിവൃദ്ധിയും തുടരാമെന്നും അദ്ദേഹം കുറിച്ചു,
Here’s a view of #Bahrain 🇧🇭 and #Qatar 🇶🇦 – two shining pearls in the heart of the Gulf, from space✨️. May we all continue to progress and flourish together for generations to come. pic.twitter.com/ChHIFTiNkf
— Sultan AlNeyadi (@Astro_Alneyadi) May 19, 2023