കെട്ടിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ സ്മാർട്ട് മെഷീൻ സംവിധാനം ഒരുക്കി ദുബായ് ഇലക്ട്രിസിറ്റി അൻഡ് വാട്ടർ അതോറിറ്റി. ഡിഇഡബ്ല്യൂഎ ആപ്പ് വഴിയാണ് മെഷീനുകൾ പ്രവർത്തിപ്പിക്കുക.
2022 ഒക്ടോബറിലാണ് മെഷീനുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. 2023 ഏപ്രിൽ വരെ ഡിഇഡബ്ല്യൂഎയുടെ 22,1,900 ജീവനക്കാർ പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം ക്യാനുകളും റീസൈക്കിൾ ചെയ്തിരുന്നു. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ സഹായകമാവും. കൂടാതെ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ള ബോധവൽക്കരണം കൂടിയാണ് പുതിയ പദ്ധതി.