സൗദിയിലെയും ഇറ്റലിയിലെയും ഒളിമ്പിക് കമ്മിറ്റികൾ തമ്മിൽ സഹകരണം വർധിപ്പിക്കുന്നു. കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരനും ഇറ്റാലിയൻ ദേശീയ ഒളിമ്പിക് കമ്മിറ്റി (CONI) ജിയോവാനി മലാഗോ പ്രസിഡന്റും ഉഭയകക്ഷി സഹകരണത്തിനുള്ള നാലു വർഷത്തെ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
അബ്ദുൽ അസീസ് രാജകുമാരന്റെ യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന യോഗത്തിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതകാല കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട് സഹകരണം മെച്ചപ്പെടുത്താനും ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.
അതേസമയം 2026-ലെ വിന്റർ ഒളിമ്പിക്‌സിന് മിലാനിലും കോർട്ടിനയിലും ആതിഥേയത്വം വഹിക്കുന്നത് ഇറ്റലിയാണ്. വിന്റർ ഗെയിംസ് സംഘടിപ്പിക്കുന്ന ആദ്യത്തെ പശ്ചിമേഷ്യൻ രാജ്യമാണ് ഇറ്റലി. ഇതിന്റെ ഭാഗമായി ട്രോജെനയിൽ 2029 ലെ ഏഷ്യൻ വിന്റർ ഗെയിംസിന്റെ ചരിത്രപരമായ ആതിഥേയത്വത്തിന് തയ്യാറെടുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ കരാറെന്ന് അധികൃതർ അറിയിച്ചു.