തിയ്യറ്ററുകളിൽ ‘പ്രളയം’, 100 കോടി ക്ലബ്ബിൽ ഇടം നേടി ‘2018’

Date:

Share post:

മലയാളത്തിൽ അതിവേ​ഗം 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായി ജൂഡ് ആന്തണി ചിത്രം ‘2018 എവരിവൺ ഈസ്‌ എ ഹീറോ’. റിലീസ് ചെയ്ത് 11-ാം ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ നിന്ന് മാത്രമായി 44 കോടിയാണ് ചിത്രം നേടിയത്. ഇതുവരെയുള്ള ആ​ഗോള കളക്ഷൻ 100 കോടിയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

അതേസമയം സംവിധായകൻ ജൂഡ് ആന്തണി ജോസഫ് , നടൻ ആസിഫ് അലി എന്നിവർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ്‌ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ മാത്രം എത്തിയിരുന്ന 100 കോടി ക്ലബിലേക്ക് ‘2018’ ഇടം പിടിക്കുമ്പോൾ അത് കേരളത്തിലെ സാധാരണക്കാരുടെ കൂടി വിജയമാണ്. ഇതിന് മുൻപ് മോഹൻലാലിന്റെ പുലിമുരു​കൻ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ ഏക മലയാള സിനിമകൾ.

ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്‌ഷൻ. തുടർന്ന് മികച്ച റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ രണ്ടാമത്തെ ദിവസം 3.5 കോടി രൂപയായി കളക്ഷൻ ഉയർന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ‘2018’ ന്റെ യാത്ര എന്ന് ബോക്‌സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ‘2018 എവരിവൺ ഈസ്‌ എ ഹീറോ’ ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ എന്നിവരുൾപ്പടെയുള്ള വൻ താര നിറയാണ് അഭിനയിച്ചിട്ടുള്ളത്. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ‘2018’ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സോണി ലൈവിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...