ഒമാൻ സ്വദേശിയുടെ ചികിത്സ വിജയം, കേരളത്തിലെ ആരോഗ്യ രംഗം മികച്ചതെന്ന് രോഗിയുടെ കുടുംബം

Date:

Share post:

ഒമാൻ സ്വദേശിയ്ക്ക് കേരളത്തിൽ നടത്തിയ ചികിത്സ വിജയം. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറെന്ന 71കാരനാണ് രാജഗിരി ആശുപത്രിയിൽ ചികിത്സ നടത്തിയത്. നാല് വർഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്നങ്ങളും സലീമിനെ അലട്ടിയിരുന്നു. കൂടാതെ കഴുത്ത് അനക്കുമ്പോൾ വേദന അനുഭവപ്പെടുകയും ശ്വാസമെടുക്കുമ്പോൾ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളിൽ സലീം ചികിത്സ നടത്തിയെങ്കിലും വേദനയ്ക്ക് കാര്യമായ കുറവുണ്ടായില്ല. ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് ആശ്വാസം നേടിയെങ്കിലും ബുദ്ധിമുട്ട് വർധിച്ചതിനാൽ മേയ് 4 നാണ് സലീം രാജഗിരി ആശുപത്രിയിൽ എത്തിയത്.

സലീമിന്റെ ബന്ധുക്കൾക്കും റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ശ്വാസകോശ രോഗ വിഭാഗത്തിലെ ഡോ.മെൽസി ക്ലീറ്റസിന്റെ നിർദ്ദേശ പ്രകാരം നടത്തിയ എക്സ്റേ, സിടി സ്കാൻ എന്നീ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിൽ ഒന്നിൽ എല്ലിന് സമാനമായ ഒരു വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്കാനിൽ കണ്ടെത്തി. തുടർന്ന് ശ്വാസകോശ വിഭാഗം മേധാവിയായ ഡോ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിന്റെ കഷണങ്ങൾ വിജയകരമായി നീക്കം ചെയ്തു.

രോഗിയുടെ പ്രായം കണക്കിലെടുത്ത് അനസ്തേഷ്യ നൽകി അതീവ സൂക്ഷ്മതയോടെയാണ് ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി പൂർത്തിയാക്കിയത്.ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആർ, ഡോ.ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി. രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണ്. എന്നാൽ മുതിർന്നവരിൽ ഇത് അസാധാരണമാണെന്ന് ഡോ.രാജേഷ് വി പറഞ്ഞു.

അതേസമയം കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണ്. നാല് വർഷമായുളള ദുരിതത്തിൽ നിന്നും പിതാവിന് മോചനം നൽകിയ ഡോക്ർമാരെ നന്ദിയോടെ ഓർക്കുമെന്നും സലീമിന്റെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും ഒമാനിലേക്ക് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...