ദുബായിൽ രണ്ട് സ്മാർട്ട് കസ്റ്റമർ സർവീസ് സെന്ററുകൾ ആരംഭിച്ച് ആർടിഎ 

Date:

Share post:

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മനുഷ്യ ഇടപെടലില്ലാതെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകുന്ന രണ്ട് ‘സ്‌മാർട്ട്’ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. അൽ മനാറയിലും അൽ കിഫാഫിലുമാണ് സ്മാർട്ട്‌ സേവന കേന്ദ്രങ്ങൾ തുറന്നത്. വാഹന, ഡ്രൈവിംഗ് ലൈസൻസ്, പാർക്കിങ് തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രങ്ങളിളിൽ ലഭിക്കും. ഇരുപത്തി നാല് മണിക്കൂറും കിഫാഫ് സെന്ററിൽ സേവനങ്ങൾ ലഭ്യമാവുമെന്ന് ആർടിഎ അറിയിച്ചു.

മികച്ച ആഗോള ഉപഭോക്തൃ സേവന രീതികൾ അനുസരിച്ചാണ് സ്മാർട്ട് സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൽ മനാറയും അൽ കിഫാഫും പൂർണമായും സ്‌മാർട്ട്, ഹൈബ്രിഡ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ആർടിഎയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റാർ അൽ തായർ പറഞ്ഞു. ആർടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

2025ഓടെ ആറ് ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളെ കൂടുതൽ സ്‌മാർട്ടും ഹൈബ്രിഡും ആക്കി മാറ്റാനാണ് അതോറിറ്റി പദ്ധതിയിടുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അൽ ത്വാർ ഉപഭോക്തൃ സന്തോഷ കേന്ദ്രത്തെ സ്‌മാർട്ടാക്കി മാറ്റാനും പദ്ധതിയുണ്ട്. തൽക്ഷണ സേവനങ്ങളും പിന്തുണയും മാർഗനിർദേശവും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് വീഡിയോ ചാറ്റ് സാങ്കേതികവിദ്യ വഴി ആർടിഎയുടെ കോൾ സെന്റർ ജീവനക്കാരുമായി സംവദിക്കാനും ഈ സ്മാർട്ട്‌ സേവനം സൗകര്യം ഒരുക്കും.

സ്‌മാർട്ട് കിയോസ്‌ക്കുകൾ, വെബ്‌സൈറ്റ്, ആപ്പുകൾ, സർവീസ് കൺസൾട്ടന്റുകൾ, വീഡിയോ ചാറ്റ് സൗകര്യങ്ങൾ എന്നിവ അൽ മനാര സെന്റർ ഫീച്ചർ ചെയ്യുന്നു. പുതിയ പദ്ധതിയിലൂടെ സേവനങ്ങളുടെ എണ്ണം 72 ൽ നിന്ന് 239 ആയി വർദ്ധിപ്പിക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ കേന്ദ്രം പ്രോസസ്സ് ചെയ്യുന്ന ഇടപാടുകളുടെ എണ്ണം 2022ൽ 23,000 ആയിരുന്നു. ഇത് ഈ വർഷാവസാനത്തോടെ 45,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ആർടിഎ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...