സ്വീഡനിലെ പരിസ്ഥിതി സമ്മേളനത്തിൽ ദുബായിലെ പ്രവാസിയായ 25കാരിയ്ക്ക് ക്ഷണം

Date:

Share post:

സ്വീഡനിൽ നടക്കുന്ന ഇക്കോഫോൺ ഇന്റർനാഷണൽ അക്കോസ്റ്റിക്‌സ് സെമിനാർ (ഇഐഎഎസ്) കോൺഫറൻസിൽ പങ്കെടുക്കാൻ ദുബായിലെ പ്രവാസിയായ 25 കാരിയ്ക്ക് ക്ഷണം. ആശുപത്രികളിലെ ഡോക്ടർമാരുടെ അനുഭവത്തിൽ ശബ്ദശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കാനാണ് ദുബായ് നിവാസിയായ പൂജ ഗണത്രയ്ക്ക് ക്ഷണം ലഭിച്ചത്. പരിസ്ഥിതി സമ്മേളനത്തിൽ ക്ഷണിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പൂജ. കൂടാതെ ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഒരേയൊരു സ്പീക്കറും കൂടിയാണ് ഇവർ. അടുത്തയാഴ്ചയാണ് പരിസ്ഥിതി സമ്മേളനം നടക്കുക.

യുഎഇ സ്വീകരിച്ച പുരോഗമനപരമായ നടപടികളാണ് സുസ്ഥിരതയിലുള്ള പൂജ ഗണത്രയുടെ താൽപ്പര്യത്തിന് പിന്നിലുണ്ടായ കാരണം. എണ്ണയ്ക്കും വാതകത്തിനും വളരെയധികം ആശ്രയിക്കപ്പെടുന്ന രാജ്യം കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള പരിവർത്തനത്തിന് ധീരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കാർബൺ ഉദ്‌വമനം, മാലിന്യം, ജല ഉപഭോഗം എന്നിവ കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾ കൂടുതൽ ഊർജ ക്ഷമതയുള്ളതാക്കുന്നതിനും സോളാർ പാനലുകൾ നിർബന്ധമാക്കുക, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ സംരംഭങ്ങൾ നടപ്പാക്കി 2030 ഓടെ ഊർജ്ജ ഉപഭോഗത്തിൽ 75 ശതമാനം കുറവുവരുത്താനുമാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും പൂജ ഗണത്ര അറിയിച്ചു.

2023-ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷന്റെ കോൺഫറൻസ് ഓഫ് പാർട്ടികളുടെ (COP 28) 28-ാമത് സെഷനിലേക്ക് രാജ്യം ആതിഥേയത്വം വഹിക്കാനും സുസ്ഥിരമായ പ്രവർത്തനങ്ങളിൽ യുഎഇയുടെ ഈ നേതൃത്വം കാരണമായി. കൂടാതെ ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് വിദഗ്ധർ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് പൂജ ഗണത്ര കൂട്ടിച്ചേർത്തു.

ബ്യൂറോ ഹാപ്പോൾഡ് ടീമിലെ അംഗമാണ് ഗനത്ര, ടൂറിസം, ഡീകാർബണൈസേഷൻ തന്ത്രങ്ങൾ, മറ്റ് മാസ്റ്റർ പ്രോജക്ടുകൾ എന്നിവയിൽ സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. ഹെൽത്ത് കെയർ അക്കോസ്റ്റിക്സിനെക്കുറിച്ചുള്ള പൂജയുടെ സെമിനാർ പേപ്പറിൽ LEED പ്ലാറ്റിനം-സർട്ടിഫൈഡ് ഹോസ്പിറ്റലും സർട്ടിഫൈഡ് അല്ലാത്ത ആശുപത്രിയും തമ്മിൽ താരതമ്യം ചെയ്തിട്ടുണ്ട്. ഈ പ്രവർത്തനം കോൺഫറൻസ് സംഘാടകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങിനെയാണ് പൂജയ്ക്ക് കോൺഫറൻസിലേക്കുള്ള ക്ഷണം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...