ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അപകടകാരിയോ? ടെക് മേധാവികളെ വിളിച്ച് വൈറ്റ് ഹൗസ്

Date:

Share post:

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അപകടങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടെക് മേധാവികളെ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചു.ഗൂഗിളിലെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിലെ സത്യ നാദെല്ല, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ എന്നിവരെയാണ് വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചത്. ഈ ടെക് മേധാവികൾക്ക് സമൂഹത്തെ സംരക്ഷിക്കാനുള്ള ധാർമ്മിക കടമ ഉണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ മേഖലയെ കൂടുതൽ നിയന്ത്രിക്കാൻ ഇവർക്ക് കഴിയും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അടുത്തിടെ പുറത്തിറക്കിയ AI ഉൽപ്പന്നങ്ങളായ ChatGPT, Bard എന്നിവ പൊതുജനങ്ങളുടെ ഭാവനയെ കീഴടക്കമെന്ന ആശങ്കയാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെച്ചത്. പുതിയ സാങ്കേതികവിദ്യ സുരക്ഷ, സ്വകാര്യത, പൗരാവകാശങ്ങൾ എന്നിവയ്ക്ക് അപകടമുണ്ടാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മീറ്റിംഗിനെ തുടർന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യർക്ക് ഭീഷണിയാകുമെന്ന് എഐ ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന ജഫ്രി ഹിൻറൺ കഴിഞ്ഞ ​ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗൂഗിൾ വിട്ട ജഫ്രി ഹിൻറൺ നടത്തിയ ഈ പരാമർശം ഇപ്പോൾ ആഗോളതലത്തിൽ തന്നെ ചർച്ചായാകുകയാണ്. ചാറ്റ് ജിപിടി എന്ന ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിൻറെ വിജയത്തിന് ശേഷം എഐ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....