ട്രാൻസ്മൻ പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സൈബർ ബുള്ളിംയിഗാണെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രചരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രവീൺ നാഥിന്റെ കുടുംബം. സോഷ്യൽ ബുള്ളിയിംങ്ങിന്റെ പേരിൽ അല്ല ആത്മഹത്യയെന്നും പങ്കാളി റിഷാന ഐഷുവിതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.
പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം പറയുന്നു. പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറാണ് പ്രവീണ്‍ നാഥ്.
ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു.