കുവൈറ്റിൽ മലയാളി നഴ്സായ യുവാവിനേയും ഭാര്യയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്ത് സാൽമിയായിലാണ് സംഭവം.
സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ ആദ്യം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി. ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്.സിംസ് സ്കൂളിലെ ഐ.ടി ജീവനക്കാരിയാണ് ഭാര്യ. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു