ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയ മുന്നേറ്റവുമായി യുഎഇ. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൌരനായി യുഎഇയുടെ സുൽത്താൻ അൽ നെയാദി. ആറര മണിക്കൂർ നീണ്ട ദൌത്യമാണ് സുൽത്താൻ അൽ നെയാദിയും സഹസഞ്ചാരിയായ സ്റ്റീഫൻ ബോവനും പൂർത്തിയാക്കിയത്.
യുഎഇ പതാകയും ‘ഇംപോസിബിൾ ഈസ് പോസിബിൾ’ എന്ന ലോഗോയും തൻ്റെ ബഹിരാകാശ സ്ലീവിൽ അൽ നെയാദി രാജ്യത്തോടുളള ആദര സൂചകമായി ആലേഖനം ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് യുഎഇ സമയം 5.15നായായിരുന്നു ദൌത്യത്തിന് തുടക്കം. നാസ ഫ്ലൈറ്റ് എഞ്ചിനീയർമാരായ ഫ്രാങ്ക് റൂബിയോയും വുഡി ഹോബർഗും ഐഎസ്എസിൽ ഉണ്ടായിരുന്നവരും അവരെ സജ്ജീകരിക്കാൻ സഹായിച്ചു. സുൽത്താൻ, നിങ്ങൾ ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് ഹോബർഗ് അഭിനന്ദനങ്ങൾ നേർന്ന്.
മുൻകൂർ നിശ്ചയിച്ച സമയത്ത് തന്നെ രണ്ട് ബഹിരാകാശ സഞ്ചാരികൾക്കും ഹാച്ച് തുറന്ന് ഒടുവിൽ പുറത്തേക്ക് നീങ്ങാനായി. ആദ്യം പുറത്തെത്തിയത് ബോവൻ ആയിരുന്നു. സ്പെയ്സ് സ്റ്റേഷനിൽ നിന്ന് ആദ്യ ചുവടുവെച്ച അദ്ദേഹത്തെ വേർതിരിച്ചറിയാൻ അദ്ദേഹം ചുവന്ന വരകളുള്ള ഒരു സ്‌പേസ് സ്യൂട്ട് ധരിച്ചിരുന്നു.
നാസ ഗ്രൗണ്ട് കൺട്രോളറും രണ്ട് ബഹിരാകാശ സഞ്ചാരികളും ഓരോ 90 മിനിറ്റിലു നിരന്തരം ആശയവിനിമയം നടത്തി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിലെ (എംബിആർഎസ്‌സി) എമിറാത്തി ടീമും ഐഎസ്‌എസിൻ്റെ എല്ലാ നടപടികളും പിന്തുടരുന്ന തിരക്കിലായിരുന്നു. ബഹാരാകാശ നടത്തം ഏറ്റെടുത്ത പത്താമത്തെ രാജ്യമായി യുഎഇയും ഇതിനിടെ മാറി.