35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഫ്രം ടോക്കിയോ വിത്ത് ലൌവ് എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്യാപ്ഷില്‍ പറയുന്നു.
പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായപ്പോഴാണ് ഒരു മാസത്തെ അവധിക്കായി മോഹൻലാൽ ജപ്പാനിലേക്ക് യാത്ര തിരിച്ചത്. 1988 ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനില്‍ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ നേരത്തെ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.