ദാരിദ്ര്യം ഇല്ലാതാക്കാൻ കൈകോർക്കാം; 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ

Date:

Share post:

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് യുഎഇ സഹായം വാ​ഗ്ദാനം ചെയ്തത്. എയ്‌ഡ്‌ ഏജൻസി വഴിയാകും യുഎഇ സഹായം ലഭ്യമാക്കുക. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ 148 അംഗങ്ങൾ അടങ്ങുന്ന ആഗോള കൂട്ടായ്മയ്ക്ക് ഉച്ചകോടി രൂപം നൽകി. 82 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂട്ടായ്മയിലുണ്ട്.

അതിഥി രാജ്യമെന്ന നിലയിലാണ് യുഎഇ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദിന്റെ പ്രതിനിധി എന്ന നിലയിലാണ് ഷെയ്ഖ് ഖാലിദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, സുസ്ഥിര വികസനം തുടങ്ങിയ നിരവധി വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്‌തു. ബ്രസീൽ പ്രസിഡണ്ട് ലുല ഡിസിൽവ അടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കരൺ അർജുൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; യുഎഇയിലും റീറിലീസ്

ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ‘കരൺ അർജുൻ’വീണ്ടും തിയേറ്ററുകളിലേക്ക്. 1995-ൽ റിലീസ് ചെയ്‌ത ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 30...

ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നി നീങ്ങി കടലിൽ പതിച്ചു

അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത‌ വാഹനം വാർഫിൽ...

പാതിവഴിയിൽ പൈലറ്റിൻ്റെ ഡ്യൂട്ടി കഴിഞ്ഞു; പെരുവഴിയിലായത് യാത്രക്കാർ

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ...

‘അടുക്കാനാകാത്തവിധം അകന്നുപോയി’; എ.ആർ റഹ്മാൻ വിവാഹമോചിതനാകുന്നു

29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും. വിവാഹമോചന വാർത്തകൾ പരക്കുന്നതിനിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയാണ് ഇരുവരും. അടുക്കാനാകാത്തവിധം...