മധ്യപൂർവ്വ ഏഷ്യയിലെ പ്രഥമ ക്നാനായ ദേവാലയമായ ഷാർജ സെൻ്റ് മേരീസ് ക്നാനായ പളളിയുടെ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ജനുവരി 23 ഞായറാഴ്ച അജ്മാനിലുളള കത്തിഡ്രൽ സെൻ്ററിൽ വെച്ചാണ് വിപുലമായ ആഘോഷ പരിപാടികളും പൊതു സമ്മേളനവും നടന്നത്. വിവിധ വാദ്യമേളങ്ങൾ അകമ്പടിയേകിയ ഘോഷയാത്രോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ നുറുകണക്കിന് ആളുകൾ പങ്കെടുത്തു.
ജൂബിലി സമാപന സമ്മേളനം ക്നാനായ മെത്രാപ്പോലീത്ത കുരിയാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.മാത്യു ഉതുപ്പാൻ അധ്യക്ഷത വഹിച്ചു. കൊളംബോയിലെ ഇന്ത്യൻ കൌൺസിർ എൽദോസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. സമുദായ സെക്രട്ടറി റ്റി.ഒ എബ്രഹാം, ട്രഷറർ റ്റി.സി തോമസ്,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, ദുബായ് സെൻ്റ് ജോർജ് കനാനായ ഇടവക വികാരി ഫാ.ലിബിൻ എബ്രഹാം,അബുദാബി മാർ ഗ്രിഗോറിയോസ് കനാനായ ഇടവക വികാരി ഫാ.സിജോ എബ്രഹാം, സണ്ടേസ്കൂൾ മേധാവി സന്തോഷ് സഖറിയ എന്നിവർ സംസാരിച്ചു.
സ്ത്രീപുരുഷ ഭേതമെന്യേ വിശ്വാസികളും യുവജനങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി. ദീർഘകാലം ഷാർജ സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ സേവനം അനുഷ്ടിച്ചവരേയും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ഇടവക സെക്രട്ടറി ജിബു എബ്രഹാം സ്വാഗതവും ജനറൽ കൺവീനർ അലക്സ് എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി.