ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

Date:

Share post:

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​ ഒരുക്കുകയാണ് ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജയിൽ അധികൃതർ പറഞ്ഞു.

മലയാള പുസ്തകങ്ങൾ ഉൾപ്പടെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ നി​ന്ന് ​ ധാരാളം പു​സ്‌​ത​ക​ങ്ങ​ൾ ജ​യി​ല​ധി​കൃതർ വാങ്ങിക്കൂട്ടി. പ്രമുഖ മലയാളം പ്രസാധകരായ ഡി.​സി ബു​ക്സ്, മാ​തൃ​ഭൂ​മി, ഐപി​എ​ച്ച്​ അ​ട​ക്ക​മു​ള്ള കൌണ്ടറുകളിൽനിന്ന് അമ്പതിനായിരം രൂപയുടെ പുസ്കകങ്ങൾ വീതമാണ് ശേഖരിച്ചത്. ഷാർജയിലെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രായ ഖ​ൽ​ഫാ​ൻ സാ​ലിം ഖ​ൽ​ഫാ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് മു​സ്ത​ഫ അ​ൽ​ഖാ​ലി എ​ന്നി​വ​രുടെ നേതൃത്വത്തിലായിരുന്നു പുസ്കക ശേഖരണം.

ഇതിനിടെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ത​ട​വു​കാ​ർ​ക്കു​ള്ള പു​സ്‌​ത​ക ശേ​ഖ​ര​ണ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. മി​ക​ച്ച ക​ഥ​ക​ളും ക​വി​ത​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് ജയിലിലെത്തിക്കുന്നത്. നിയമലംഘനങ്ങളുടേയും കുറ്റകൃതൃങ്ങളുടേയും പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യു.എ.ഇയിലെ തടവറയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...