സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹ സഞ്ചാരി അലി അൽ ഖർനിയും ബഹിരാകാശ യാത്രയ്ക്കുളള തയ്യാറെടുപ്പിൽ. ഇരുവരും
ബഹിരാകാശത്ത് പതിനാല് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുമെന്ന് റിപ്പോർട്ടുകൾ.
ആരോഗ്യത്തേയും രോഗപ്രതിരോധത്തെയും സംബന്ധിച്ച പരീക്ഷണങ്ങൾക്കാണ് മുൻതൂക്കം നൽകുക.പരീക്ഷണങ്ങളിൽ നാലെണ്ണം രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ചും ആറെണ്ണം തലച്ചോറിനെയും നാഡീവ്യൂഹത്തെയും സംബന്ധിച്ചുമായിരിക്കും മൈക്രോ ഗ്രാവിറ്റിയെപ്പറ്റിയുളള മൂന്നും പരീക്ഷണങ്ങളും കൃത്രിമ മഴയെക്കുറിച്ചുള്ള ഒരു പരീക്ഷണം സംഘം നടത്തുന്നുണ്ട്.
2023 ജൂണിലായിരിക്കും സംഘത്തിൻ്റെ ബഹിരാകാശ യാത്ര.ഇരുവരും ആറ് മാസത്തെ ഗവേഷണത്തിനായി നിലവിൽ ബഹിരാകാശ നിലയത്തിലെത്തിയിട്ടുളള യുഎഇയുടെ സുൽത്താൻ അൽ നെയാദിയുമായി കൂടിക്കാഴ്ചയും നടത്തും.ഇരുന്നൂറ് ശാസ്ത്ര പരീക്ഷണത്തിൽ ഏർപ്പെടുന്ന അൽനെയാദിയുടെ സഹായവും സൌദി യാത്രികരുടെ പരീക്ഷണത്തിന് മുതൽക്കൂട്ടാകും.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസിൻ്റെ ദൌത്യത്തിനാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നത്. ഫ്ളോറിഡയിലെ സ്പേസ് എക്സ് ഫാൽക്കൺ -9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.