കോവിഡിന്‍റേയും സ്കൂൾ തുറക്കുന്നതിന്‍റേയും പശ്ചാത്തലത്തില്‍ യുഎഇയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവിടങ്ങളില്‍ 40 ദിർഹം വരെ കുറഞ്ഞ തുകയ്ക്ക് RT-PCR ടെസ്റ്റ് സേവനങ്ങൾ ലഭ്യമാക്കി അധികൃതര്‍. മധ്യവേനലവിധിയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ പിസിആര്‍ റിസര്‍ട്ട് നിര്‍ബന്ധമാണെന്ന വ്യവസ്ഥയെ തുടര്‍ന്നാണ് നീക്കം.
12 വയസും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് 96 മണിക്കൂറിനുളളില്‍ എടുത്ത പിസിആർ പരിശോധന ഫലം നേടണം. നോളജ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പരിശോധനകൾ ആവശ്യമില്ലെങ്കിലും ആരോഗ്യ സംരക്ഷണ വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗലക്ഷണമുളള വിദ്യാർത്ഥികളും അധ്യാപകരും വീട്ടിൽ തന്നെ തുടരുകയോ പരിശോധന നടത്തുകയോ ചെയ്യണമെന്നാണ് ഉപദേശം
അതേസമയം അബുദാബിയിലെയും ദുബായിലെയും സ്വകാര്യ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ നിര്‍ദ്ദേശം ലഭ്യമാകും വരെ മുമ്പ് നിലവിലുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ തുടരാനാണ് സ്കൂൾ എസ്റ്റാബ്ളിഷ്മെന്‍റ് അതോറിറ്റി വ്യക്തമാക്കിയിട്ടുളളത്.
സൗജന്യമായി PCR പരിശോധന
പ്രത്യേക യോഗ്യതാ പട്ടികയില്‍പ്പെട്ട യുഎഇ നിവാസികൾക്ക് ഏഴ് എമിറേറ്റുകളിലും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) കേന്ദ്രങ്ങൾ വഴി സൗജന്യമായി പിസിആർ ടെസ്റ്റ് നടത്താം. മുന്‍കൂര്‍ ബുക്ക് ചെയ്ത് സേവനം ഉറപ്പാക്കണം.
കുറഞ്ഞ ചിലവില്‍ പരിശോധന
ദുബായിലെ ഇറാനിയൻ ആശുപത്രിയില്‍ സ്കൂൾ െഎഡി കാര്‍ഡുകളുമായി എത്തുന്നവര്‍ക്ക് 50 ദിർഹത്തിന് കോവിഡ്-19 പിസിആർ പരിശോധന നടത്താനാകും.ദുബായ് പാർക്ക്‌സിലും അൽ ഖവാനീജിലും സെഹ കോവിഡ്-19 സ്‌ക്രീനിംഗ് സെന്ററുകളിലും സമാന സേവനം നിലവിലുണ്ട്. എൻഎംസി മെഡിക്കൽ സെന്റർ, ദേര, എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അൽ നഹ്ദ, റൈറ്റ് ഹെൽത്ത് അൽ ഖൂസ് മാൾ, ലൈഫ്‌ലൈൻ മോഡേൺ ഫാമിലി ക്ലിനിക് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പിസിആര്‍ പരിശോധനാഫലം ലഭ്യമാണ്.