വർഷത്തിലെ തണുപ്പുള്ള മാസങ്ങളിൽ കാൽനടയാത്രക്കാരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി സൌദി നജ്റാൻ മുനിസിപ്പാലിറ്റി പുതു പദ്ധതികൾ നടപ്പാക്കുന്നു. സന്ദർശകരുചെ സൌകര്യാർത്ഥം നിരവധി പൂന്തോട്ടങ്ങളും പാർക്കുകളുമാണ് ഒരുക്കിയിട്ടുണ്ട്.
ഇതിനായി 65,000 പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും 2,100 മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. പദ്ധതി പ്രദേശത്തെ ചുറ്റുപാടും മാലിന്യങ്ങളും ചുവരെഴുത്തുകളും നീക്കം ചെയ്യുകയും ചുവരുകളും തെരുവ് ഫർണിച്ചറുകളും അറ്റകുറ്റപ്പണികൾ നടത്തി സൌന്ദര്യവത്കരണം നടത്തുകയും ചെയ്തു.
വാരാന്ത്യങ്ങളിലും പൊതു ദേശീയ പരിപാടികളിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശനം നടത്താൻ കഴിയുന്ന പ്രധാന ആകർഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.