മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാർ ആഗോളതലത്തിൽ ഉപഭോക്താക്കളെ ബധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ് സ്ട്രൈക്ക് സോഫ്‌റ്റ് വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരിഹരിക്കുന്നതുവരെ യാതെന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് നിർദേശം. യുഎഇ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ക്രൗഡ് സ്ട്രൈക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിൽ സാങ്കേതിക തകരാർ ഉള്ളതിനാൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി നിലക്കുകയും റീസ്റ്റാര്‍ട്ട് ആവുകയും പിന്നീട് ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. തകരാറിനെ തുടർന്ന് മാധ്യമങ്ങൾ, ബാങ്കുകൾ, വിമാന സർവീസുകൾ, ടെലികോം കമ്പനികൾ എന്നിവയുടെ സേവനങ്ങൾ സാരമായി തടസപ്പെട്ടിട്ടുണ്ട്.
തകരാർ പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും മൈക്രോ സോഫ്റ്റ് എക്‌സിലൂടെ ഉപഭോക്താക്കള അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സാങ്കേതിക സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc