ദുരിത ജീവിതത്തിൽ നിന്ന് കരകയറി സൗദിയിലെ തമിഴ്നാട് സ്വദേശി, രക്ഷകരായത് മലയാളി സാമൂഹികപ്രവർത്തകർ

Date:

Share post:

സൗദിയിൽ ദുരിത പൂർണ്ണമായ ജീവിതം നയിച്ച തമിഴ്നാട് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയ ജീവിതം നയിച്ച മണിയാണ് മലയാളികളുടെ സഹായത്തോടെ നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടത്തിയ കഠിനപരിശ്രമമാണ് യുവാവിന് തുണയായത്.

മണിയുടെ അമ്മാവനെയും കൂട്ടി സാമൂഹിക പ്രവര്‍ത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ സുഡാനി ഇടയന്റെ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന മണിയെ കണ്ടെത്തുകയായിരുന്നു. മരുഭൂമിയിൽ വച്ച് കാണുന്ന എല്ലാവരോടും ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നടക്കുന്നതിനിടയിൽ ഒരു സുഡാനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അയാളുടെ കൂടെ ഒരു ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസ സ്ഥലത്ത് എത്തിയപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ വീശി കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിയുകയും ചെയ്തു.

അതേസമയം മുറിയ്ക്ക് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്ത് നിന്ന് തുറക്കാനാവില്ലെന്നായിരുന്നു മറുപടി. തൊഴിലുടമ അവിടെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല. അതേസമയം സ്‌പോൺസറുടെ അനുമതിയില്ലാതെ മണിയെ കൂട്ടിക്കൊണ്ടു വന്നാൽ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിച്ചു. രണ്ട് പൊലീസുദ്യോഗസ്ഥർ അവരോടൊപ്പം സ്ഥലത്തെത്തുകയും ചെയ്തു. മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു മണി. തൊഴിലുടമയുമായി മണിയുടെ അസുഖ വിവരങ്ങളെ കുറിച്ചും അവർ സംസാരിച്ചു. മണി ഹൃദ്രോഗിയും അപസ്മാര രോഗിയുമായിരുന്നു. അമ്മയും രോഗിയായതിനാൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് അദ്ദേഹം സൗദിയിൽ ജോലിക്ക് എത്തിയത്.

ഹൗസ് ഡ്രൈവർ വീസയാണെന്നും നല്ല ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവൽ ഏജൻറ് ഒരു ലക്ഷം രൂപ വാങ്ങുകയും മണിയെ സൗദിയിലേയ്ക്ക് ജോലിക്കായ് അയക്കുകയും ചെയ്തത്. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹിക പ്രവർത്തകരോടൊപ്പം ഇന്ത്യയിലേക്ക് വിടാൻ തയ്യാറായി.

അടുത്ത ദിവസം തന്നെ മണിയെയും കൂട്ടി റിയാദിലെ ഇന്ത്യൻ എംബസിയിൽ റിപോർട്ട് ചെയ്തു. ശേഷം റിയാദിൽ തൊഴിലുടമയെ നേരിൽ കണ്ട് വിവരങ്ങൾ സംസാരിക്കുകയും ചെയ്തു. ഏജൻറാണ് ചതിച്ചതെന്ന് സ്പോൺസർ അദ്ദേഹത്തെ അറിയിച്ചു. മരുഭൂമിയിൽ ഇടയ ജോലിയാണെന്നും രേഖകളും ഒട്ടക കൂട്ടങ്ങളുടെ ചിത്രങ്ങളും സഹിതം ബോംബെയിലെ ട്രാവൽ ഏജൻറിനെ ബോധ്യപ്പെടുത്തിയാണ് ആളെ റിക്രൂട്ട് ചെയ്യാൻ വീസ അയച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ പാസ്പോർട്ടും ഫൈനൽ എക്സിറ്റും തൊഴിലുടമ മണിയ്ക്ക് കൈമാറി.

അൽഗാത്ത് കെ.എം.സി.സി പ്രസിഡൻറ് ഹുസൈൻ, സൗദി പൗരൻ അബു മുഹമ്മദ്, സക്കീർ, നിസാർ, ഹാഇൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് കരീം തുവ്വൂർ, ജംഷീറിന്റെ നേതൃത്വത്തിലുള്ള ഉനൈസ കെ.എം.സി.സി പ്രവർത്തകർ, സജി, മണിയുടെ സുഹൃത്തുക്കളായ മനു, സാമൂഹികപ്രവർത്തകൻ സുരേഷ് പാലക്കാട് തുടങ്ങിയവരാണ് പല ഘട്ടങ്ങളിലായി ഈ രക്ഷാ പ്രവർത്തനത്തിൽ രംഗത്തുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...