ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക് ക്രമീകരിക്കാനാണ് തീരുമാനം. മെയ് 14-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രക്രിയ പൂര്‍ത്തിയാക്കും.
പ്രോഗ്രസ് MS-20 കാർഗോ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന് മുമ്പ് ബാലിസ്റ്റിക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ക്രമീകരണമെന്ന്
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് വ്യക്തമാക്കി.
പ്രോഗ്രസ് MS-18 കാർഗോ ബഹിരാകാശ പേടകം ഉപയോഗിച്ചാണ് ഭ്രമണപഥം ക്രമീകരിക്കുന്നത്. നിലവില്‍ താഴ്ന്ന ഭ്രമണപഥത്തിലൂടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിന്‍റെ സഞ്ചാരം. ഇത് 418.07 കിലോമീറ്ററായി ഉയര്‍ത്തുകയാണ് പുതിയ ലക്ഷ്യം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിയന്ത്രണം പ്രധാനമായും നിര്‍വഹിക്കുന്നത് വാഷിംഗ്ടണും മോസ്കോയും ചേര്‍ന്നാണ്. ബഹിരാകാശ നിലയം പരിപാലിക്കുന്നതിന് ആവശ്യമായ ചരക്കുകൾ ഭൂരിഭാഗവും എത്തിക്കുന്നത് റഷ്യന്‍ റോക്കറ്റുകളിലാണ്. അതേ സമയം പുതിയ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്‍മാറുമെന്ന സൂചനകളും റഷ്യ നല്‍കിയിട്ടുണ്ട്. ഇതോടെ ബഹിരാകാശ ഏജന്‍സിയായ നാസയും മത്സരം ശക്തമാക്കുമെന്നാണ് നിഗമനം. ജൂൺ 3 ന് ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്നാണ് റഷ്യൻ കാർഗോ ബഹിരാകാശ പേടകം പറന്നുയരുക.