സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ യുഎഇയിലെ ജുവല്ലറികളില്‍ തിരക്കേറി. 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 200 ദിര്‍ഹത്തില്‍ താഴെയെത്തിയതോടെയാണ് ആവശ്യക്കാരേറിയത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് വിലക്കുറവിന് കാരണം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ജൂലൈ 7 വ്യാഴാഴ്ച പ്രകടമാകുന്നത്.
ബുധനാഴ്ച വ്യപാരം അവസാനിക്കുമ്പോൾ 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 197.25 ദിര്‍ഹമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 20 ഡോളര്‍ കുറഞ്ഞ് 1740ലെത്തി. വരും ദിവസങ്ങളില്‍ രാജ്യാന്തര വിപണി വില വീണ്ടും താഴുമെന്നാണ് സൂചനകൾ.
ആവശ്യക്കാരേറിയതോടെ കുറഞ്ഞ വിലയില്‍ സ്വര്‍ണം ബുക്കുചെയ്യാനും ജുവല്ലറികൾ തയ്യാറായിട്ടുണ്ട്. ഇന്ന് ബുക്കുചെയ്യുന്നവര്‍ക്ക് വിലവര്‍ദ്ധനവുണ്ടായാലും ബാധകമാകില്ലെന്നാണ് ഓഫര്‍. അവധിയ്ക്ക് നാട്ടില്‍ പോയവര്‍ക്കും ബുക്കുചെയ്യാനുളള അവസരം യുഎഇയിലെ ജുവല്ലറികൾ നല്‍കുന്നുണ്ട്.
വിലക്കുറവ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ടെന്നും സ്വര്‍ണകച്ചവടക്കാര്‍ പറയുന്നു. അതേസമയം ഇന്നലത്തേതിനെ അപേക്ഷിച്ച് പവന് 600 രൂപയുടെ കുറവാണ് ഇന്ന് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.