‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

Date:

Share post:

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ ഇന്ദു റെബേക്ക വർഗീസിന്റെ ഫോൺ നമ്പറായാണ് തന്റെ നമ്പർ സിനിമയിൽ കാണിക്കുന്നതെന്നും സായ് പല്ലവിയാണെന്ന് കരുതി തന്റെ നമ്പറിലേയ്ക്ക് തുടർച്ചയായി വിളികൾ എത്തുന്നതിനാൽ തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നാണ് വിദ്യാർത്ഥി വ്യക്തമാക്കുന്നത്.

എൻജിനീയറിങ് വിദ്യാർത്ഥിയായ വാഗീശനാണ് പരാതിയുമായി രം​ഗത്തെത്തിയത്. ദീപാവലി റിലീസായാണ് ശിവകാർത്തികേയനും സായി പല്ലവിയും അഭിനയിച്ച അമരൻ തിയേറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് വാഗീശന് കോളുകൾ വരുന്നത്. ആദ്യം കോൾ എടുത്ത് ഇത് സായി പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ നിർത്താതെയുള്ള കോളുകൾ കാരണം ഫോൺ സൈലൻ്റ് മോഡിൽ ആക്കി.

എന്നാൽ വാട്സ്ആപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതെന്ന് വാ​ഗീശന് മനസിലായത്. ഇതോടെ തനിക്ക് സമാധാനം നഷ്‌ടമായെന്നും ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടാകുകയാണെന്നുമാണ് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

തനിക്ക് 1.1 കോടി നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് വാഗീശൻ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് ആയച്ചത്. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...