പോര്‍ച്ചുഗലും ബ്രസീലും ഖത്തർ ലോകകപ്പ് ഫുട്ബോളിൻ്റെ പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു. സ്വിറ്റ്സർലൻഡിനെ 1–0ന് തോൽപിച്ച് ബ്രസീലും ഉറുഗ്വായെ 2–0ന് തോൽപിച്ച് പോർച്ചുഗലും പ്രീക്വാർട്ടറിൽ കടന്നു.
ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗൽ പരാജയപ്പെടുത്തിയത്. കാസെമിറോ ബ്രസീലിനായി വിജയഗോള്‍ നേടിയപ്പോൾ പോര്‍ച്ചുഗലിൻ്റെ രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു.
മറ്റൊരു മത്സരത്തില്‍ ഘാന 3–2നു ദക്ഷിണ കൊറിയയെ തോൽപിച്ചു. ഘാനയ്ക്കുവേണ്ടി മുഹമ്മദ് കുഡുസ് ഇരട്ടഗോള്‍ നേടിയപ്പോൾ മുഹമ്മദ് സാലിസു ആദ്യഗോള്‍ നേടി. കൊറിയയുടെ രണ്ട് ആശ്വാസ ഗോളുകളും നേടിയത് ചോ ഗ്യു-സങ് ആയിരുന്നു. ഇതോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി
കാമറൂണും സെർബിയയും 3 ഗോൾ വീതമടിച്ച് സമനില പാലിച്ചു.കാമറൂണിനായി ജീൻ കാസ്റ്റലെറ്റോ, വിൻസന്റ് അബൂബക്കർ, എറിക് മാക്സിം മോട്ടിങ് എന്നിവർ സ്കോർ ചെയ്തപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിന്യ പാവ്ലോവിച്ച്,
സെർഗെ മിലിൻകോവിച്ച്–സാവിച്ച്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവരാണ് നേടിയത്.