അറബ് രാജ്യങ്ങൾ തമ്മിലുളള ബന്ധം ശക്തമാക്കാനുളള നീക്കങ്ങളുമായി ഈജിപ്റ്റില്‍ ചേര്‍ന്ന സാഹോദര്യ കൂടിയാലോചനാ യോഗം ശ്രദ്ധേയം. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് വിളിച്ചുചേർത്ത യോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും പങ്കെടുത്തു.
സുരക്ഷയും വികസനവും സഹകരണവും സംബന്ധിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. പൊതുതാത്പര്യങ്ങളെ അടിസ്ഥാനമാക്കി സഹകരണം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. മേഖലയുടെ വളര്‍ച്ചയ്ക്ക് സുസ്ഥിരതയും സമാധാനവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. പ്രാദേശികമായി ഉയരുന്ന പ്രശ്നങ്ങളും അന്തർദേശീയ തലത്തിലെ പുതിയ സംഭവവികാസങ്ങളും യോഗം അവലോകനം ചെയ്തു.
സാമ്പത്തിക സഹകരണം ഉൾപ്പടെ പുതിയ നീക്കങ്ങൾ മേഖലയുടെ ഭാവിയ്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വികസന പങ്കാളിത്തം ലക്ഷ്യമിട്ടുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. മന്ത്രിമാരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും ചര്‍ച്ചകളുടെ ഭാഗമായി. ജിസിസി രാജ്യങ്ങൾക്ക് പുറത്തുളള അറബ് രാജ്യങ്ങളുമായും സഹകരണം മെച്ചപ്പെടുത്താന്‍ നിര്‍ണായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്.