രാജ്യത്തിന്റെ വിശ്വ കവിയായ രവീന്ദ്രനാഥ ടാഗോറായി വേഷമിട്ട് ബോളിവുഡ് നടൻ അനുംപം ഖേർ. നടന്റെ കരിയറിലെ 538ാം മത്തെ ചിത്രത്തിലാണ് താരം ടാഗോറായി വേഷമിടുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ ലുക്ക് പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അനുപം ഖേർ അറിയിച്ചു. ‘ഗുരുദേവനെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് വലിയ ഭാഗ്യമാണ്. ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ എല്ലാവരുമായും പങ്കുവെക്കുമെന്നും നടൻ ചിത്രത്തിനൊപ്പം കുറിച്ചു.
ടാഗോറായുള്ള അനുപം ഖേറിന്റെ ചിത്രം വൈറലാവുകയും ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ടാഗോർ തന്നെയാണ് എന്ന് തോന്നിക്കും വിധത്തിലുള്ള അത്ഭുത കരമായ മേക് ഓവറാണ് താരം നടത്തിയിരിക്കുന്നത്. നടന് എല്ലാവിധ ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അനുപം ഖേറിനെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ആരാധകർ കൂട്ടിച്ചേർത്തു. അനുരാഗ് ബസുവിന്റെ ആന്തോളജി ചിത്രമായ ‘ മെട്രോ ഇൻ ദിനോ’യാണ് അനുപം ഖേറിന്റെതായി ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി, സാറ അലിഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.