എയർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനൊരുങ്ങി ഒമാൻ. സുസ്ഥിരത പാലിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് നടപടി. വിമാനത്തിൽ ഉപയോഗിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗ പ്രദമായ ഉൽപന്നങ്ങൾ മാറ്റിസ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇനി മുതൽ പ്രീമിയം കാബിനുകളിൽ പുതപ്പുകളും മെത്തകളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദ പേപ്പർ അധിഷ്ഠിത ബദൽ ഉപയോഗിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ മാറ്റത്തിലൂടെ പ്രതിവർഷം 21.6 ടൺ പ്ലാസ്റ്റിക് കുറയുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. കൂടാതെ ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നേരത്തേ തന്നെ ഒമാൻ എയർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായ ഏറ്റവും പുതിയ നടപടിയായാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്.
അതേസമയം വിദഗ്ധരുടെ മാർഗ നിർദേശം അനുസരിച്ച് പങ്കാളികളുമായും വെണ്ടർമാരുമായും സഹകരിച്ചാണ് പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതെന്ന് ഒമാൻ എയറിലെ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ നാസർ ബിൻ അഹമ്മദ് സാൽമി പറഞ്ഞു. മാത്രമല്ല, ദേശീയ സുസ്ഥിര ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായും കൂടിയാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു