നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

Date:

Share post:

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും തമ്മിൽ പ്ലസ്‌ടു മുതലുള്ള പരിചയമാണെന്നും സുരേഷ് കുമാർ പറഞ്ഞു.

“കീർത്തി പ്ലസ്‌ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിൻ്റെ ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക” എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.

ഇന്നലെ മുതൽ കീർത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം വന്നിരുന്നുമില്ല. താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ടി20 റാങ്കിങ്ങ്; മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് തിലക് വർമ്മ, സഞ്ജുവിനും മുന്നേറ്റം

ഐസിസിയുടെ ടി20 റാങ്കിങിൽ കുതിച്ചുയർന്ന് ഇന്ത്യയുടെ തിലക് വർമ. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമത് എത്തിയിരിക്കുകയാണ് താരം. രണ്ട് സെഞ്ച്വറിയടക്കം നേടി ദക്ഷിണാഫ്രിക്കക്കെതിരായ ടി20...

മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി ബി​ഗ് ബി; ഏറ്റെടുത്ത് ആരാധകർ

നടനവിസ്മയം മോഹൻലാലിന്റെ സംവിധാന മികവിലിറങ്ങുന്ന ‘ബറോസ്‘ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരെ ആകാംക്ഷയിലാഴ്ത്തി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ മോഹൻലാൽ...

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ്...

പാലക്കാട് തിരഞ്ഞെടുപ്പ് ആവേശമില്ല; പോളിങ് മന്ദ​ഗതിയിൽ

പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദ​ഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ്...