അബുദാബിയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയില്‍ ഒരു മരണം കൂടി.
ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ധനേഷാണ് (32)മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി ഉയര്‍ന്നു. അപകടത്തില്‍ ആലപ്പുഴ വെണ്മണി സ്വദേഷി ശ്രീകുമാറും മരണമടഞ്ഞതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. അപകടത്തില്‍ മരിച്ച മറ്റൊരാൾ പാകിസ്ഥാന് സ്വദേശിയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അബുദാബിയിലെ തിരക്കേറിയ റസ്റ്റോറന്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 120 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ 106 പേര് ഇന്ത്യന്‍ പ്രവാസികളാണ്. മലയാളികൾ സ്ഥിരം സന്ദര്‍ശിക്കുന്ന റസ്റ്റോറന്റിലായിരുന്നു അപകടം.
പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. സ്വാന്തനവുമായി അബുദാബി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.