എഐ ഫീച്ചറിനേക്കുറിച്ച് പലപ്പോഴും കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. എഐ ഫീച്ചറുകൾ ഇപ്പോൾ നമ്മുടെ വിരൽ തുമ്പിലും ലഭ്യമാണ്. എപ്പോഴും അപ്ഡേറ്റുകളിലൂടെ പുതിയ ഫീച്ചറുകൾ നമുക്ക് മുമ്പിൽ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പാണ് എഐ മാജിക്കുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ വാട്സ്ആപ്പ് വഴി എഐയുടെ പുതിയ ഫീച്ചർ ഉപയോഗിച്ച് ആർക്കും സ്റ്റിക്കറുകൾ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും.
ഇതുവഴി നമ്മുടെ പ്രീയപ്പെട്ടവർക്ക് നാംതന്നെ സൃഷ്ടിച്ച ഒരു എഐ സ്റ്റിക്കർ അയച്ചുകൊടുക്കാൻ സാധിക്കും. ലാമ 2 ( Llama 2 ) സാങ്കേതികതയും എമു എന്ന ഇമേജ് ജനറേഷൻ ടൂളും കോർത്തിണക്കിയ സംവിധാനത്തിൽ അതിമനോഹരവും രസകരവുമായ ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാം. ബീറ്റ ടെസ്റ്റിങിലായിരുന്ന ഈ സംവിധാനം മെറ്റ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ലഭ്യമാകാത്തവർക്ക് അടുത്ത അപ്ഡേറ്റിൽ പുതിയ ഫീച്ചർ ലഭിക്കുകയും ചെയ്യും. വാട്സ്ആപ്പിന് പുറമെ ഈ ഫീച്ചർ മെസഞ്ചർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറീസ് എന്നിവയിലും ലഭ്യമാണ്.
അപ്ഡേറ്റ് ചെയ്ത വാട്സ്ആപ്പിൽ അങ്ങിനെയാണ് എഐ സ്റ്റിക്കർ നിർമ്മിക്കുന്നത് എന്ന് നോക്കാം. വാട്സ്ആപ്പിൽ ഒരു ചാറ്റ് തുറക്കുക, അതിൽ more എന്ന ഐക്കൺ തിരഞ്ഞെടുക്കുക, പിന്നീട് creat എന്നത് തിരഞ്ഞെടുക്കുക, പിന്നീട് ആവശ്യപ്പെടുകയാണെങ്കിൽ continue എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിനായി ഒരു വിവരണം നൽകുക, വിവരണം എഡിറ്റ് ചെയ്ത് ആവശ്യമെങ്കിൽ വീണ്ടും ശ്രമിക്കാനും സാധിക്കും.