വാട്സ്ആപ്പ് പണിമുടക്കി!

Date:

Share post:

മെറ്റയുടെ കീഴിലുള്ള മെസ്സഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് തകരാറിലായി. ലോകമെമ്പാടും 30 മിനുട്ടില്‍ അധികമായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റ് പ്രകാരം പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രശ്നം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല.

പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ എറർ ഉള്ളതായി ചൂണ്ടിക്കാട്ടി.

ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് വിവരം. സന്ദേശങ്ങള്‍ സെന്‍റ് ആയ ചിഹ്നമില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും വന്നിട്ടില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ട്.

പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്വിറ്ററില്‍ #WhatsAppDown എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായി. പലരും സ്വന്തം ഫോണിന്‍റെ പ്രശ്നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ നോക്കുകയും റീസ്റ്റാർട്ട് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....