വിവരങ്ങൾ ഇനി സുരക്ഷിതമായി സൂക്ഷിക്കാം; ‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

Date:

Share post:

ഇന്ത്യയിൽ പുതിയൊരു വാലറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്പ് ഉപയോ​ഗിക്കുക. ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ ആപ്പിൽ ഡിജിറ്റൽ കാർ കീ, മൂവി ടിക്കറ്റുകൾ, യാത്രാ പാസുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവയെല്ലാം ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കും.

ഗൂഗിൾപേ സ്വീകരിക്കുന്ന ഇടങ്ങളിൽ വേഗത്തിൽ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ശേഖരിക്കാനാകും. യഥാർത്ഥ കാർഡ് നമ്പർ ഒരിക്കലും പണമടയ്ക്കുന്നവരുമായി പങ്കിടില്ലെന്നതാണ് പ്രത്യേകത. ലോഗിൻ സുരക്ഷയ്ക്ക് വേണ്ടി രണ്ട് ഘട്ട പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ എടുത്തുമാറ്റാൻ റിമോട്ട് ഡാറ്റ ഇറേസ്, കാർഡ് വിശദാംശങ്ങൾ പരിരക്ഷിക്കുന്നതിന് പേമെൻ്റ് കോഡുകളുടെ എൻക്രിപ്ഷൻ എന്നിവയും ഉണ്ട്.

രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കുന്ന ഈ ആപ്പ് വിയർ ഒ.എസ്, ഫിറ്റ്ബിറ്റ് ഒ.എസ് എന്നിവയിലും ലഭ്യമാണ്. അതേസമയം ഐഫോണിൽ ഇത് ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. 80 രാജ്യങ്ങളിലാണ് നിലവിൽ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത്. അതേസമയം എയർ ഇന്ത്യ, ഇൻഡിഗോ, ബി.എം.ഡബ്ല്യു, ഫ്ലിപ്‌കാർട്ട്, കൊച്ചി മെട്രോ, പി.വി.ആർ, ഇനോക്സ് തുടങ്ങിയ സ്ഥാപനങ്ങൾ വാലറ്റിനുവേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...

ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; എറണാകുളം സ്വദേശിയായ യുവാവ് മരണപ്പെട്ടു

ദുബായിൽ ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരണപ്പെട്ടത്. ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വൈശാഖിന്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ...

നടൻ മേഘനാഥൻ അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെയും ശാരദാ...