യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോര്‍ഡ് മോദിയുടെ ചാനല്‍ സ്വന്തമാക്കി .
ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിപ്പ്. 4.5 ബില്യണ്‍ അതായത് 450 കോടി വീഡിയോ കാഴ്ച്ചക്കാരും മോദിയുടെ ചാനലിനുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സ്, വീഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദിയുടെ ചാനല്‍ ബഹുദൂരം മുന്നിലാണ്.
യൂട്യൂബ് ചാനലിന് രണ്ട് കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവ് എന്ന പദവിയും നരേന്ദ്ര മോദിയ്കക്കാണ്. 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡൻ്റ് ജെയര്‍ ബോള്‍സോനാരോയുടെ ചാനല്‍ ആണ് മോദിക്ക് പിന്നിലുളളത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്ക്രൈബ്ഴ്സും തുർക്കി പ്രസിഡൻ്റ് റിസെപ്പ് തയ്യിബ് എർദോഗന് 3.16 ലക്ഷം സബ്സ്ക്രൈബ്ഴ്സുമാണുളളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യൂട്യൂബിൽ 35 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.
പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകളാണ് മോദിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്തത്. വീഡിയോകൾക്ക് യഥാക്രമം 10 മില്ല്യണ്‍ വ്യൂസും 9 മില്ല്യണ്‍ വ്യൂസും ലഭ്യമായി. കഴിഞ്ഞ ഞായറാഴ്ച വരെ 8.09 മില്ല്യണ്‍ വ്യൂസുമായി ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിൻ്റെ ലൈവ് സ്ട്രീമിങ്ങായിരുന്നു മുന്നിലുണ്ടായിരുന്നത്. മാത്രമല്ല ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിള്‍ ലോഞ്ച് ഇവൻ്റ് എന്നിവ സൃഷ്ടിച്ച മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്.