ഇൻസ്റ്റാഗ്രാം റീലുകളിലൂടെ കോൺടെന്റുകൾ ക്രീയേറ്റ് ചെയ്തുകൊണ്ട് രണ്ട് വർഷത്തിനുള്ളിൽ ഫോളോവേർസിനെ സ്വന്തമാക്കിയ ഇൻസ്റ്റാഗ്രാം താരങ്ങളെ ആദരിക്കാൻ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ കൊച്ചിയിൽ ക്രീയേറ്റർസ് മീറ്റ് സംഘടിപ്പിച്ചു. ഫേസ്ബുക്കിന്റെ ഇന്ത്യൻ ഡയറക്ടറും പാർട്ണർഷിപ് മേധാവിയുമായ മനീഷ് ചോപ്ര മീറ്റ് അപ്പ് ന് നേതൃത്വം വഹിച്ചു.
ദേശീയതലത്തിലും ആഗോള തലത്തിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ഒട്ടനവധി ഇൻസ്റ്റാഗ്രാം ക്രീയേറ്റർസ് പരിപാടിയിൽ പങ്കെടുത്തു.
” മെറ്റ ഫോക്കസ് ചെയ്യുന്നത് ക്രീയേറ്റീവ് ആയി ചിന്തിക്കുന്നവരെ ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും തങ്ങൾക്കാവും വിധം റീൽസ് പോലുള്ള ഫീച്ചറുകളിലൂടെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ കഴിഞ്ഞ 2 വർഷം കൊണ്ട് എല്ലാ കോൺടെന്റ് ക്രീയേറ്റർമാരെയും ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. അത്തരം പുതിയ കോൺടെന്റുകളെയും ക്രീയേറ്റർ മാരെയും പ്രോത്സാഹിപ്പിക്കുകയും എന്റർടൈൻമെന്റ് നൽകുക എന്നതുമാണ് മെറ്റ ഉദ്ദേശിക്കുന്നത് ” മനീഷ് ചോപ്ര പറഞ്ഞു.
ഉണ്ണി മുകുന്ദൻ, പേളി മാണി, ജേക്സ് ബിജോയ്, ഷക്കീർ സുഹബാൻ, ഫുക്രു, ആര്യ ദയാൽ തുടങ്ങി 320 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.