പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ് ആപ്പ്. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നത്.
വാട്ട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് അംഗങ്ങൾക്ക് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡാറ്റയാണ് ലഭിക്കുക.
ഒരാൾ ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയാൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.
കൂടാതെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനിമുതൽ റിയാക്ഷൻ റിപ്ലൈ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് സ്റ്റാറ്റസ് റിയാക്ഷൻ നൽകാൻ ലഭിക്കുക.
സ്പ്പെല്ലിംഗ് ആക്ഷനുള്ള ഫീച്ചർ വാട്ട്സ് ആപ്പ് വിൻഡോസിലും വരും.
വാട്ട്സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാമത്തെ ഫീച്ചർ. വാട്ട്സ് ആപ്പിന്റെ സുരക്ഷ കൂട്ടാനും ഫീച്ചറുണ്ട്. ഫേസ്ബുക്കിനൊക്കെയുള്ള ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.
ഫോൺ നമ്പറുകൾ മറച്ചുവെക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു ഫീച്ചർ. വാട്ട്സ് ആപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനിമുതൽ സ്വയം തീരുമാനിക്കാം.