ഇന്ത്യയിൽ 12,000 രൂപയിൽ കുറഞ്ഞ ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ സംഭവനകൾ നൽകണമെന്നും അതിനാൽ വിദേശ കമ്പനികളെ ഒഴിവാക്കിലെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
‘12,000 രൂപയിൽ കുറവുള്ള ഹാൻഡ്സെറ്റുകൾക്കായുള്ള കംപോണന്റ്സ് മാത്രം വിപണിയിൽ എത്തിക്കാതെ എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ പദ്ധതിയില്ല ‘ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് നിർമാണമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 2025-26 ആകുമ്പോളേക്കും 120 ബില്യൺ യുഎസ് ഡോളർ കയറ്റുമതിക്കും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.