എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി. ചാറ്റ് ജിപിടിക്കെതിരെ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിൻ്റെ പിന്തുണയോടെ യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺ എഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി പറയുന്നത്.
എന്നാല്‍ തങ്ങള്‍ എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഓപ്പൺഎഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച് ബിബിസിയോട് പ്രതികരിച്ചു. ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ ഉത്തരം നല്‍കാന്‍ ഓപ്പൺ എഐക്ക് 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
അതേസമയം അയര്‍ലന്‍റിലും ചാറ്റ് ജിപിടിക്കെതിരെ നിരോധന നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ഇറ്റാലിയൻ റെഗുലേറ്ററുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഐറിഷ് റെഗുലേറ്റര്‍ അതോററ്ററി അറിയിച്ചു.