നമ്മുടെ പോസ്റ്റും റീല്‍സും ആരൊക്കെ കാണണമെന്ന് ഇനി നമുക്ക് തന്നെ തീരുമാനിക്കാം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം.
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയിലും അവര്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് വ്യക്തമാക്കിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്.
വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമായേക്കാമെന്നാണ് നിഗമനം. സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും നിലവിൽ ഈ ഓപ്ഷന്‍ ലഭ്യമാണ്. കൂടാതെ വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷനും നേരത്തെ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിനുപുറമേ പരസ്യങ്ങള്‍ കാണാതെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷൻ മെറ്റ യുറോപ്പില്‍ ആരംഭിച്ചിരുന്നു.
ഈ ഫീച്ചര്‍ എപ്പോഴാണ് ആപ്പില്‍ ലഭ്യമാവുക എന്നത് സംബന്ധിച്ച ധാരണ വന്നിട്ടില്ലെങ്കിലും അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. കൂടാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.