ഗൂഗിൾ പേ വഴി തെറ്റി അയച്ച പണം തിരിച്ചു ലഭിക്കാൻ എന്തുചെയ്യണം

Date:

Share post:

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുണ്ടായ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. എന്താവശ്യത്തിനും ഇപ്പോൾ ഗൂഗിൾ പേ ഉപയോഗിക്കാം. പത്ത് രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ എളുപ്പത്തിൽ ഡിജിറ്റലായി അയക്കാൻ കഴയുന്നതാണ് കാരണം.

സുഹൃത്തുക്കൾക്കും അപരിചതർക്കും കച്ചവട സ്ഥാപനങ്ങളിലുള്ളവർക്കും മുതൽ ആർക്ക് വേണമെങ്കിലും പണമയക്കാനുള്ള എളുപ്പമാർഗമാണിത്. നൊടിയിടയിൽ തീരുന്ന ഈ പണമിടപാടിൽ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്.അതിലൊന്ന് ആളുമാറി പണമയക്കലാണ്. ഉദ്ദേശിച്ച വ്യക്തിക്ക് പകരം ഗൂഗിൾ പേ അക്കൗണ്ടുള്ള മറ്റൊരാൾക്ക് പണമയച്ചാൽ എന്താണ് ചെയേണ്ടത് എന്ന് നോക്കാം.

ആദ്യം 1800 1201740 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പരാതി നൽകാനുള്ള യുപിഐയുടെ സെൽ നമ്പർ ആണിത്. ശേഷം നിങ്ങളുടെ ബാങ്കിൻ്റെ ലോക്കൽ ബ്രാഞ്ച് മാനേജരെ കാണുക. തെറ്റി പണമയച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബ്രാഞ്ച് മാനേജരെ സമീപിക്കണം. പണം തിരികെ ലഭിക്കാനുള്ള നടപടികൾ ഇവർക്ക് സ്വീകരിക്കാൻ കഴിയും. അതുമല്ലെങ്കിൽ https://rbi.org.in/Scripts/Complaints.aspx എന്ന വെബ്‌സൈറ്റിലൂടെ പരാതി നൽകാം.

ഇതെല്ലാം ചെയ്താലും പണം തിരികെ ലഭിക്കാൻ തുക ക്രഡിറ്റായ അക്കൗണ്ട് ഹോൾഡറുടെ സമ്മതം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത അക്കൗണ്ട് ഹോൾഡറെ സമീപിച്ച് ധാരണയിലെത്താൻ ശ്രമിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...